ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപിയ്ക്ക് തിരിച്ചടിയേല്‍ക്കും: ശത്രുഘ്‌നന്‍ സിന്‍ഹ

0
36

പറ്റ്‌ന: ബിജെപിയുടെ ഇപ്പോഴത്തെ നിലപാടുകളില്‍ രാജ്യത്തെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും അതൃപ്തിയുണ്ടെന്നും അത് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ എംപി.

വണ്‍മാന്‍ ഷോയും ടു മാന്‍ ആര്‍മി ഭരണവും അവസാനിപ്പിക്കണം. എന്നാല്‍ മാത്രമെ ബിജെപി ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയുള്ളൂ. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും ഇവിടെ കൂടുകയാണ്. നോട്ട് നിരോധനം മൂലം തൊഴില്‍ നഷ്ടമുണ്ടായി. ജിഎസ്ടി കൊണ്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് മാത്രമെ ഗുണമുള്ളൂ-സിന്‍ഹ പറഞ്ഞു.

പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ അകറ്റിനിര്‍ത്തുന്നതിന്റെ കാരണം മനസിലാകുന്നില്ല. അതുപോലെത്തന്നെയാണ് യശ്വന്ത് സിന്‍ഹയുടെയും അരുണ്‍ ഷൂരിയുടെയും കാര്യവും-സിന്‍ഹ പറഞ്ഞു.