ഗെയില്‍ സമരം: സര്‍വകക്ഷിയോഗത്തിലേയ്ക്ക് സമരസമിതിയ്ക്ക് ക്ഷണം

0
34

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലേയ്ക്ക് സമരസമിതിയ്ക്ക് ക്ഷണം. സമരക്കാരില്‍ നിന്ന് രണ്ട് പ്രതിനിധികളെ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചു. നവംബര്‍ ആറിന് വൈകീട്ട് നാല് മണിയ്ക്ക് കോഴിക്കോട് കലക്ട്രേറ്റിലാണ് സര്‍വ്വകക്ഷി യോഗം. യോഗത്തില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഗെയില്‍ അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.