സംസ്ഥാനത്ത് വ്യാജ ജനസേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐടി മിഷന്‍

0
46

തിരുവന്തപുരം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ അല്ലാത്ത സ്ഥാപനങ്ങൾ ജനസേവന കേന്ദ്രങ്ങളെന്ന വ്യാജേന സംസ്ഥാനത്ത് ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സംസ്ഥാന ഐ ടി മിഷന്‍.തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ ഐ ടി മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവുവാണ് ഇക്കാര്യം സൂചിപ്പിച്ചത്.

അത്തരം സ്ഥാപനങ്ങൾ സംസ്ഥാന സർക്കാരിന്റെയോ കേരള സ്റ്റേറ്റ് ഐടി മിഷന്റെയോ നിയന്ത്രണമില്ലാതെയാണു പ്രവർത്തിക്കുന്നത്.

ഇത്തരം സ്ഥാപനങ്ങള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ നല്‍കുന്ന സേവനങ്ങള്‍ ഗുണപരമല്ലെന്നും അദ്ദേഹത്തെ കത്തില്‍ പറയുന്നു. അവർ നൽകുന്ന അപേക്ഷകളിൽ തെറ്റുകൾ ഉണ്ടാവുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

അക്ഷയകേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ നിരീക്ഷണത്തിലായതിനാല്‍ ജനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സുരക്ഷിതത്വം ഉറപ്പിക്കാന്‍ കഴിയും.എന്നാല്‍ വ്യാജമായി നടന്നു വരുന്ന ഇത്തരം സ്ഥാപനങ്ങളില്‍ യാതൊരു വിധ സുരക്ഷയും ഇല്ലാത്ത അവസ്ഥയാണ്.