തിങ്കളാഴ്ച്ച കെ.ടി.യു.വിന് കീഴിലുള്ള ക്യാമ്പസുകളിൽ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എ.ഐ.എസ്.എഫ്

0
131

തിരുവനന്തപുരം: തിങ്കളാഴ്ച്ച സംസ്ഥാനത്ത് കെ.ടി.യു.വിന് കീഴിലുള്ള ക്യാമ്പസുകളിൽ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ജെ അരുൺ ബാബു, സെക്രട്ടറി സുഭേഷ് സുധാകരൻ,.എ.ഐ.എസ്.എഫ് – കെ.ടി.യു. സംസ്ഥാന കൺവീനർ സുരാജ് എസ് പിള്ള എന്നിവർ അറിയിച്ചു.

സെക്രട്ടേറിയേറ്റിലേക്ക് എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്.

ഇയർ ബാക്ക് സിസ്റ്റവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകളാണ് വിദ്യാർത്ഥികൾക്കുള്ളത്.കഴിഞ്ഞ വർഷം വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയിൽ ഓരോ പേപ്പറിനും മൂന്ന് ചാൻസ് നൽകാമെന്ന ധാരണയാണ് ഉണ്ടാക്കിയത്. എന്നാൽ വിദ്യാർത്ഥികൾക്ക് ഒരു ചാൻസ് മാത്രമാണ് നൽകിയത്.

സമയബന്ധിതമായി റിസൾട്ട് പ്രഖ്യാപിക്കാൻ സർവ്വകലാശാലയ്ക്ക് കഴിഞ്ഞില്ല. സർവ്വകലാശാല ഭരണം പൂർണ്ണമായും കുത്തഴിഞ്ഞ രീതിയിലാണ്. ആയിരകണക്കിനു വിദ്യാർത്ഥികളുടെ ഭാവി വെച്ചു പന്താടുകയാണ്. വിദ്യാർത്ഥികളുടെ ജനാധിപത്യ വേദികൾ രൂപീകരിക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ല.