ദേശീയഗാനം: നീതിപീഠത്തിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചെന്ന് കമല്‍

0
46

ഷാര്‍ജ: തീയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നത് സംബന്ധിച്ച ഉത്തരവ് തിരുത്തിയ സുപ്രീം കോടതിയുടെ തന്നെ നിലപാട് നീതിപീഠത്തിലുള്ള തന്റെ വിശ്വാസം വര്‍ദ്ധിപ്പിച്ചതായി സംവിധായകന്‍ കമല്‍. ദേശീയത അടിച്ചേല്പിക്കേണ്ട ഒന്നല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ ‘സിനിമാ ഡയറി’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.