ന്യൂസീലന്റിന് ജയം; പരമ്പരയില്‍ ഒപ്പമെത്തി

0
31

രാജ്‌കോട്ട്: ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടൈം മത്സരത്തില്‍ ന്യൂസീലന്റിന് 40 റണ്‍സിന്റെ ഉജ്ജ്വല ജയം. കോളിണ്‍ മണ്‍റോയുടെ അപരാജിത സെഞ്ച്വറിയാണ് ന്യൂസീലന്റിന് ജയം സമ്മാനിച്ചത്. മണ്‍റോ 58 പന്തില്‍ 109 റണ്‍സെടുത്തു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്റ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 42 പന്തില്‍ 65ഉം മഹേന്ദ്രസിങ് ധോനി 37 പന്തില്‍ 49 റണ്‍സുമെടുത്തു. ന്യൂസീലന്റിനുവേണ്ടി ട്രെന്റ് ബോള്‍ട്ട് നാല് വിക്കറ്റ് വീഴ്ത്തി.

പരമ്പരയിലെ അവസാന മത്സരം നവംബര്‍ ഏഴിന് തിരുവനന്തപുരത്ത് നടക്കും.