പുണ്യാളന്‍ പ്രെവറ്റ് ലിമിറ്റഡിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

0
42

പുണ്യാളന്‍ പ്രെവറ്റ് ലിമിറ്റഡിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി.

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്.

പുണ്യാളന്‍ അഗര്‍ബത്തീസിലെ സൂപ്പര്‍ ഹിറ്റ് ഗാനം മേക്കിംഗ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

ചിരിയുടെ പൂരത്തിന് തിരിതെളിക്കാന്‍ ജോയ് താക്കോല്‍ക്കാരനും ഗഡികളും തയ്യാറായിക്കഴിഞ്ഞു.

ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും രഞ്ജിത് ശങ്കര്‍ തന്നെയാണ്.

പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്.

‘പ്രേതം’, ‘സണ്‍ഡേ ഹോളിഡേ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക.

ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്.