മലയാള സിനിമയില്‍ ആരാധകര്‍ തമ്മില്‍ യുദ്ധാന്തരീക്ഷം: ബി.ഉണ്ണികൃഷ്ണന്‍

0
47

മലയാള സിനിമയില്‍ ആരാധകര്‍ തമ്മില്‍ യുദ്ധാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. നല്ല സിനിമയുടെ അളവുകോല്‍ ഇതല്ലെന്നും മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സിനിമയുടെ പ്രതിസന്ധി ആരാധകര്‍ തമ്മിലുള്ള മത്സരവും പരിതാപകരമായ നിരൂപണങ്ങളുമാണ്. കോടികളുടെ കളക്ഷന്‍ വെച്ച് ഞാനോ നീയോയെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. നല്ല സിനിമയുടെ അളവുകോല്‍ ഇതല്ല. ഇക്കാര്യം മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങള്‍ ആരാധകരെ പറഞ്ഞ് മനസിലാക്കണം-ഉണ്ണികൃഷ്ണന്‍ പറഞ്ഞു.