വാഷിങ്ടൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഏഷ്യൻ പര്യടനത്തിന്റെ തുടക്കം ഏകാധിപതികളാരും യുഎസിനെ ചെറുതായി കാണേണ്ടതില്ലെന്ന ശക്തമായ മുന്നറിയിപ്പുമായാണ്.
ഒരു വ്യക്തിയോ ഭരണാധികാരിയോ രാജ്യമോ അമേരിക്കയെ വിലകുറച്ച് കാണരുതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ഏഷ്യന്‍ പര്യടനത്തിന് തുടക്കം കുറിച്ച് ജപ്പാനിലെത്തിയതായിരുന്നു ട്രംപ്.
അഞ്ചു രാജ്യങ്ങൾ നീളുന്ന ഏഷ്യൻ സന്ദർശനത്തിന്റെ ആദ്യ പാദ സന്ദർശനത്തിനാണു ട്രംപ് ജപ്പാനിലെത്തിയത്. ജപ്പാൻ കൂടാതെ, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലും ട്രംപ് പോകുന്നുണ്ട്.
‘‘ആരും, ഒരു ഏകാധിപതിയും, ഒരു ഭരണകൂടവും യുഎസിന്റെ ദൃഢനിശ്ചയത്തെ ചെറുതായി കാണേണ്ടതില്ല’’ – ട്രംപ് പറഞ്ഞു. ചരിത്രത്തിൽ ഇടയ്ക്കൊക്കെ യുഎസിനെ ചെറുതായി കാണുന്ന ശീലം അവർക്കുണ്ട്. അത് അവർക്കു നല്ലതായി ഒരിക്കലും വന്നിട്ടുമില്ല. ശരിയല്ലേ? പൗരൻമാരുടെ സുരക്ഷയും യുഎസിന്റെ മഹത്തായ ദേശീയ പതാകയും അപകടത്തിലാക്കി ഒരു കളിക്കും യുഎസ് നിൽക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു.
എക്കാലത്തും ജയിച്ചു മാത്രമാണ് യുഎസ് സായുധ സൈന്യത്തിനു ശീലമെന്നും ഉത്തര കൊറിയയുടെ പേരെടുത്തു പറയാതെ ട്രംപ് ഓർമിപ്പിച്ചു. എന്നും ജയിച്ചാണു ശീലം. ഇതാണു യുഎസ് സായുധ സൈന്യത്തിന്റെ പാരമ്പര്യം. ലോകരാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനും അവർക്കു നീതി ലഭ്യമാക്കുന്നതിനുമായി നിലകൊള്ളുന്ന സൈന്യമാണു തങ്ങളുടേതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ 12 ദിവസത്തെ പര്യടനത്തിന് തുടക്കം കുറിച്ചാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജപ്പാനില്‍ എത്തിയത്.