ലഖ്നൗ: രാജ്യത്തിന് നാണക്കേടുണ്ടാക്കി വീണ്ടും യുപിയില്‍ വിദേശിക്കെതിരെ അക്രമം. ജര്‍മന്‍ സ്വദേശിയായ ഹോള്‍ഗര്‍ എറീകിനെയാണ് യുപിയിലെ റോബര്‍ട്ട്സ്ഗഞ്ച് റെയില്‍വെ സ്റ്റേഷനില്‍ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ റെയില്‍വെ ജീവനക്കാരനായ അമാന്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷന് മാസ്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ജര്‍മന്‍കാരനോട് ഇന്ത്യയിലേക്ക് സ്വാഗതം എന്നു പറഞ്ഞപ്പോള്‍ ഹോള്‍ഗര്‍ എറീക് മുഖത്തടിച്ചതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് അമാന്‍ കുമാറിന്റെ വിശദീകരണം. ജര്‍മന്‍ സ്വദേശി തന്നെ അപമാനിക്കുകയും മുഖത്തു തുപ്പുകയും ചെയ്തെന്നും അമാന്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു. അതേസമയം സംഭവസമയത്ത് കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ജര്‍മന്‍കാരനോട് പേരും വിശദാംശങ്ങളും തിരക്കി. ജര്മന്കാരന് പ്രതികരിക്കാതെ നടന്നുനീങ്ങിയപ്പോള്‍ ക്ഷുഭിതനായ കുമാര്‍ കൂട്ടുകാരോടൊപ്പം ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.
ആഗ്രയില്‍ സെപ്റ്റംബര്‍ 30നാണ് സ്വിസ് പൗരനായ ക്ലാര്‍ക്ക്, കൂട്ടുകാരി മാരി ഡ്രോസ് എന്നിവരെ അഞ്ച് യുവാക്കള്‍ ആക്രമിച്ചത്. ഈ സമയത്ത് സംഭവസ്ഥലത്ത് ആളുകള്‍ ഉണ്ടായിരുന്നിട്ടും ഇവരെ സഹായിച്ചില്ലെന്നും പരാതിയുണ്ട്. യുപി- രാജസ്ഥാന് അതിര്‍ത്തിയില്‍ നിന്നാണു പ്രതികള്‍ അറസ്റ്റിലായത്. അഞ്ചംഗ സംഘത്തിലെ മൂന്നു പേര് പ്രായപൂര്‍ത്തിയാകാത്തവരുമാണ്.
സംഭവത്തെ അപലപിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. വിദേശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം സംഭവങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ബിജെപി വക്താവ് ശലഭ് മണി ത്രിപാഠി അഭ്യര്‍ഥിച്ചിരുന്നു.