വടകര ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്

0
35

വടകര: വടകര കൈനാട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കോട്ടയത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ഒരുവശം മുഴുവന്‍ തകര്‍ന്ന നിലയിലാണ്.
ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.