വികസന വിരോധികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല: മുഖ്യമന്ത്രി

0
39

തൃശൂര്‍: വികസനവിരോധികളുടെ സമ്മര്‍ദ്ദത്തില്‍ പദ്ധതികള്‍ ഉപേക്ഷിക്കുന്ന കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തിന് ചിലര്‍ തടസം നില്‍ക്കുകയാണ്. കോഴിക്കോട്ടെ മുക്കത്ത് നടക്കുന്ന ഗെയ്ല്‍ പൈപ്പ്‌ലൈന്‍ സമരത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് പിണറായി വ്യക്തമാക്കി.

വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ല. സംസ്ഥാനത്ത് വികസനം വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ചിലര്‍ വികസനത്തെ തടയുന്നു. ചില നിക്ഷിപ്ത കക്ഷികളാണ് ഇവരെ നയിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.