ന്യൂഡല്‍ഹി: വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ സിംഹാസനം വിട്ടൊഴിയണമെന്ന് പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.
ഗ്യാസിനും റേഷനും വില കൂടിയിരിക്കുന്നു. പാഴ് വാഗ്ദാനങ്ങള്‍ അവസാനിപ്പിച്ച് തൊഴിലവസരം സൃഷ്ടിക്കാനും വില പിടിച്ച് നിര്‍ത്താനും അദ്ദേഹം മോഡിയോട് ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ സിംഹാസനം വിട്ടൊഴിയൂ എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.