ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് പോരാട്ടം ഏകപക്ഷീയം: നരേന്ദ്ര മോഡി

0
33

ഉന(ഹിമാചല്‍പ്രദേശ്): ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏകപക്ഷീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് ഒളിച്ചോടിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ അഴിമതിയ്‌ക്കെതിരെ കൊടുങ്കാറ്റ് ഉയരുകയാണ്. ഒരിക്കലുമില്ലാത്ത വിധം ഹിമാചലില്‍ ഇത്തവണ ജനങ്ങള്‍ ബിജെപിയ്‌ക്കൊപ്പമാണ്-മോഡി പറഞ്ഞു. ഉനയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാവങ്ങള്‍ക്കുള്ള 57,000 കോടി രൂപയുടെ സബ്‌സിഡിയാണ് കൊള്ളയടിച്ചത്. എന്നാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ ഈ ചോര്‍ച്ച തടഞ്ഞു. അത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ എന്നെ ആക്രമിക്കുന്നത്-മോഡി പറഞ്ഞു.

ഒരു രൂപ അനുവദിച്ചാല്‍ അതില്‍ നിന്ന് 15 പൈസ മാത്രമാണ് ഗ്രാമങ്ങളിലെത്തുന്നതെന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനെതിരെ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും മോഡി പറഞ്ഞു.