ഹോട്ടല്‍ ഭക്ഷണത്തിന്റെ ജിഎസ്ടി കുറയ്ക്കണമെന്ന് തോമസ് ഐസക്

0
54

തിരുവനന്തപുരം: ജിഎസ്ടി കുറയ്ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഹോട്ടല്‍ ഭക്ഷണത്തിന്റെ ജിഎസ്ടി കുറയ്ക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. അഞ്ചു ശതമാനം കുറയ്ക്കണമെന്നാണ് ആവശ്യം. ഇതിനാല്‍ ജിഎസ്ടി കൗണ്‍സിലിന് കത്തയച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ജിഎസ്ടിയുടെ മറവില്‍ പല കമ്പനികളും കൊള്ളലാഭം നേടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ളവര്‍ക്കു എതിരെ കര്‍ശന നടപടിയെടുക്കാനും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 150 കമ്പനികളെയും 535 ഉല്‍പ്പന്നങ്ങളും ഇതില്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്ത് വലിയ കമ്പനികളെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. ഇതു കൊണ്ടാണ് നികുതി നിരക്ക് കുറച്ചിട്ടും അതിന്റെ പ്രയോജനം സാധാരണക്കാര്‍ക്കു ലഭിക്കാത്തത് എന്നും മന്ത്രി പറഞ്ഞു.