അഞ്ച് വയസ്സുകാരനെ അശ്ലീലസിനിമകള്‍ കാണിച്ച അച്ഛനെതിരെ അമ്മ കോടതിയില്‍

0
80

ദുബായ്: അച്ഛന്‍ മകനെ അശ്ലീലസിനിമകള്‍ കാണിക്കുന്നുവെന്ന പരാതിയുമായി അമ്മ. തന്റെ മുന്‍ ഭര്‍ത്താവ് മോശം സ്വഭാവക്കാരനാണെന്നും പിതാവില്‍ നിന്നും കുട്ടികളെ മാറ്റി നിര്‍ത്താന്‍ അനുവദിക്കണമെന്നും യുവതി കോടതിയില്‍ ആവശ്യപ്പെട്ടു.

2015ല്‍ യുവതി വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. യുവതി വീട്ടില്‍ ഇല്ലാതിരുന്ന സമയം ഭര്‍ത്താവ് ചൈനക്കാരിയായ യുവതിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വീട്ടിലെ സിസിടിവി ക്യാമറയില്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു വിവാഹമോചനം. പിന്നീടാണ് ഇയാള്‍ അഞ്ചുവയസുകാരനായ മകനെ മോശം രീതിയിലേക്ക് നയിച്ചത്.

മകന്റെ സ്വഭാവത്തില്‍ മാറ്റം കണ്ടെത്തിയപ്പോഴാണ് അമ്മയ്ക്കും സംശയം ഉണ്ടായത്. ഇതെ തുടര്‍ന്നാണ് മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ചത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനകളിലും തെറാപ്പികളിലുമാണ് കുട്ടി അശ്ലീല സിനിമകള്‍ കാണാറുണ്ടെന്ന് മനസിലാക്കാനായത്.

കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ഇക്കാര്യം കോടതിയെ ബോധിപ്പിക്കുകയും കുട്ടിയെ ഇനിയും അച്ഛനൊപ്പം വിടുന്നത് കുട്ടിയുടെ മാനസികാരോഗ്യത്തിന് ദോഷമാണെന്നു പറയുകയും ചെയ്തു. പിതാവിന്റെ പ്രവര്‍ത്തി കുട്ടിയെ അപകടപ്പെടുത്തുവെന്നു വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണ്.