ആധാറുമായി രാജ്യത്തെ 39 ശതമാനം പാന്‍കാര്‍ഡുകള്‍ ബന്ധിപ്പിച്ച്‌ കഴിഞ്ഞു

0
49

ന്യൂഡല്‍ഹി: ആധാറുമായി രാജ്യത്തെ 39 ശതമാനം പാന്‍കാര്‍ഡുകള്‍ ബന്ധിപ്പിച്ച്‌ കഴിഞ്ഞതായി അധികൃതര്‍.ആദായ നികുതി തിരിച്ചടവിനായി പാന്‍കാര്‍ഡുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിബന്ധന കഴിഞ്ഞ ജൂലായ് ഒന്നുമുതലാണ് കേന്ദ്രസര്‍ക്കാര്‍ വെച്ചിരുന്നുത്.

115 കോടി ജനങ്ങളാണ് നിലവില്‍ ആധാര്‍ എടുത്തിരിക്കുന്നത്. അതില്‍ 33 കോടി ജനങ്ങള്‍ക്ക് പാന്‍കാര്‍ഡ് അനുവദിച്ചിട്ടുണ്ട്

പാന്‍കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രീംകോടതിയും അംഗീകരിച്ചിരുന്നു. പക്ഷെ സ്വകാര്യതാ വിഷയത്തില്‍ ഭരണഘടനാ ബഞ്ച് അഭിപ്രായം പറയുന്നത് വരെ ഇതിന് താല്‍ക്കാലിക സ്റ്റേയും അനുവദിച്ചിരുന്നു.