കുഞ്ചാക്കോ ബോബന്‍ ചിത്രം ശിക്കാരി ശംഭുവിന്റെ ആദ്യടീസര്‍ പുറത്തിറക്കി

0
61

കുഞ്ചാക്കോ ബോബന്‍ നായകന്‍ ആയി എത്തുന്ന പുതിയ ചിത്രം ശിക്കാരി ശംഭുവിന്റെ ആദ്യടീസര്‍ പുറത്തിറക്കി

ചാക്കോച്ചന്റെ പിറന്നാള്‍ ദിന സ്പെഷല്‍ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശിക്കാരി ശംഭു.

നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

കുഞ്ചാക്കോ ബോബനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, ശിവദ, അല്‍ഫോന്‍സ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഏയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.