ജിഎസ്ടി എന്നത് ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്’: മമത ബാനര്‍ജി

0
47

കൊല്‍ക്കത്ത: ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്നതിനുമുള്ള ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്’ ആണ് ജിഎസ്ടി എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൊഴിലവരസരങ്ങള്‍ ഇല്ലാതാക്കുകയും കച്ചവട മേഖലയ്ക്ക് ക്ഷതമേല്‍പ്പിക്കുകയും ചെയ്തു ജിഎസ്ടി. സമ്പദ് വ്യവസ്ഥയെ തകര്‍ത്തു. ജിഎസ്ടിയെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് മമത ട്വിറ്ററില്‍ കുറിച്ചു.

സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നുവെന്നും കറുത്ത പ്രൊഫൈല്‍ ചിത്രങ്ങളിട്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നവംബര്‍ എട്ട് കരിദിനമായി ആചരിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.