തിരുവനന്തപുരത്ത് ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത; ക്രിക്കറ്റ് ആരാധകര്‍ ആശങ്കയില്‍

0
68

തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകരെ ആശങ്കയിലാഴ്ത്തി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ട്വന്റി-20 ക്രിക്കറ്റ് മല്‍സരത്തിന്റെ ഫൈനല്‍ നടക്കുന്ന ചൊവ്വാഴ്ച തിരുവനന്തപുരത്ത് മഴയ്ക്ക് സാധ്യതയെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. മല്‍സര തീയതി തീരുമാനിക്കുമ്പോള്‍ അവിടുത്തെ കാലാവസ്ഥ കൂടി കണക്കിലെടുക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ പറഞ്ഞു.

നിലവില്‍ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മല്‍സരങ്ങള്‍ വീതം ജയിച്ച് സമനില പാലിച്ചിരിക്കുകയാണ്. വൈകിട്ട് ഏഴുമണിക്കാണ് മല്‍സരം തുടങ്ങുക. തിരുവനന്തപുരത്തു രണ്ടുദിവസമായി വിട്ടുമാറാതെ തുലാമഴ പെയ്യുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്കു മൂന്നിനും വൈകിട്ട് അഞ്ചിനും ഏഴിനും മഴ പെയ്തേക്കാമെന്നു സ്വകാര്യ കാലാവസ്ഥാ വെബ്സൈറ്റുകളിലും മുന്നറിയിപ്പുണ്ട്. കനത്ത മഴ പെയ്താലും വെള്ളം കെട്ടിനില്‍ക്കാത്ത ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനമാണു സ്റ്റേഡിയത്തിലുള്ളത്. പിച്ചുകള്‍ പൂര്‍ണമായി മൂടിയിട്ടുണ്ട്.

അതേസമയം ചൊവ്വാഴ്ച ആരംഭിക്കുന്ന മല്‍സരം കാണാനായി ഓണ്‍ലൈന്‍ ടിക്കറ്റ് മാറ്റാനും മറ്റുമായി ക്രിക്കറ്റ് ആരാധകര്‍ എത്തിക്കാണ്ടിരിക്കുകയാണ്. എന്നാല്‍ മറ്റു ചിലര്‍ ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലാണ്.