തോമസ് ചാണ്ടി വിഷയം; നിയമോപദേശം കിട്ടും വരെ കാത്തിരിക്കാന്‍ സിപിഎം

0
50

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി കുറ്റാരോപിതനായ ഭൂമി കൈയേറ്റ കേസ് വിഷയത്തില്‍ എ.ജിയുടെ നിയമോപദേശം കിട്ടും വരെ കാത്തിരിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായി. വിഷയം യോഗം വിശദമായി ചര്‍ച്ച ചെയ്തില്ല. നിയമോപദേശം ലഭിച്ച ശേഷം ആവശ്യമെങ്കില്‍ ചര്‍ച്ച ചെയ്യും. മന്ത്രിയുടെ രാജിയില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. അതിനാണ് നിയമോപദേശം തേടിയത്.

തോമസ് ചാണ്ടിക്കതിരെ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ സര്‍ക്കാര്‍ എജിയുടെ നിയമോപദേശം തേടിയിരുന്നു. ഇതില്‍ നിയമോപദേശം വരും വരെ കാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍, തോമസ് ചണ്ടിക്കെതിരായ നടപടി സ്വീകരിക്കേണ്ടത് പാര്‍ട്ടിയല്ല മറിച്ച് സര്‍ക്കാരാണെന്നും സിപിഐഎം സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

മന്ത്രി നിലം നികത്തിയെന്ന റിപ്പോര്‍ട്ട് മുന്നണിയില്‍ കടുത്ത അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് സിപിഐ എടുക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചിരുന്നു.