നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു

0
69

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ബോളിവുഡിലേക്ക്. ആര്‍.മാധവനാണ് നായകന്‍. വന്‍ ബജറ്റില്‍ പ്രമുഖ കമ്പനിയായിരിക്കും ചിത്രം നിര്‍മിക്കുക. ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിച്ച ചാരക്കേസില്‍ അറസ്റ്റിലായി വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റവിമുക്തനായ ശാസ്ത്രജ്ഞനാണ് നമ്പിനാരായണന്‍. ഉദ്വേഗജനകമായ ഒട്ടേറെ സന്ദര്‍ഭങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ടുണ്ടായത്.

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ കഴിഞ്ഞ ദിവസം നമ്പി നാരായണനും നടന്‍ മാധവനും പങ്കെടുത്തിരുന്നു. ഓര്‍മകളുടെ ഭ്രമണ പഥം എന്ന നമ്പി നാരായണന്റെ ജീവചരിത്രം എം.ടി.വാസുദേവന്‍ നായരാണ് പ്രകാശനം ചെയ്തത്. ഈ പുസ്തകം അടിസ്ഥാനമാക്കിയായിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. കൂടുതല്‍ വിവരങ്ങള്‍ വലിയൊരു ചടങ്ങിലൂടെ ഉടന്‍ പ്രഖ്യാപിക്കാനാണ് തീരുമാനം. തന്റെ ശ്രദ്ധേയമായ ഹിന്ദി ചിത്രം രംഗ് ദേ ബസന്തിയുമായി ബന്ധപ്പെട്ട് ദ് ഷൂട്ടിങ് സ്‌ക്രിപ്റ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് മാധവനെത്തിയത്. സംവിധായകന്‍ ഓം പ്രകാശ് മെഹ്റയും സംബന്ധിച്ചു.