പശുക്കളെ ഉപദ്രവിക്കുന്നവര്‍ അഴിയെണ്ണുമെന്ന് യോഗി ആദിത്യനാഥ്

0
36

Related image
ലഖ്‌നൗ: പശുക്കളെ ഉപദ്രവിക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ അഴിയെണ്ണുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിശ്വഹിന്ദു പരിഷത്തിന്റെ ഗോരക്ഷാ വിഭാഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഉത്തര്‍പ്രദേശില്‍ നിന്നും വലിയ അളവില്‍ ഗോമാംസം കയറ്റുമതി ചെയ്യുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ഇവിടെ ഗോവധം നിരോധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ആരും ഗോമാംസം കയറ്റുമതി ചെയ്യാന്‍ ധൈര്യം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കശാപ്പുശാല നിരോധിച്ചത് തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണെന്നും കാര്‍ഷിക വിളകള്‍ നശിപ്പിക്കാതെ മേയാന്‍ പശുക്കള്‍ക്കായി മേച്ചില്‍പുറം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.