ഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരമന്റെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തിനെതിരെ ചൈന രംഗത്തെത്തി. ഇന്ത്യ തര്‍ക്കപ്രദേശത്ത് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ സമാധാനം നിലനിര്‍ത്തുന്നതിന് സഹായകരമല്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചൈയിംഗ് പറഞ്ഞു.
ആസാം, അരുണാചല്‍ സന്ദര്‍ശനം നടത്തുന്ന നിര്‍മലാ സീതാരാമന് ഇന്നലെ അരുണാചലിലെ അതിര്‍ത്തി ജില്ലയായ അന്‍ജാവ് സന്ദര്‍ശിച്ചതോടെയാണ് രൂക്ഷ പ്രതികരണവുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.