മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പഞ്ചാബി സ്റ്റൈലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച്‌ ലാല്‍

0
45

നടന്‍ ലാലിന്‍റെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പഞ്ചാബി സ്റ്റൈലില്‍ ഡാന്‍സ് കളിച്ച് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച്‌ ലാല്‍ അതിഥികളെ കയ്യിലെടുത്തു. ലാലിന്റെ നൃത്തരംഗങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

പഞ്ചാബി തീമിലായിരുന്നു വിവാഹം. ആട്ടവും പാട്ടുമൊക്കെയായി ഏറെ രസകരമായതും ആര്‍ഭാടം നിറഞ്ഞതുമായിരുന്നു ചടങ്ങുകള്‍.

ലാലിനൊപ്പം മകള്‍ ജീന്‍ പോള്‍ ലാലും മോണിക്കയും ചുവടുവയ്ക്കുന്നുണ്ട്.

ആസിഫ് അലി, ഭാവന തുടങ്ങിയവര്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു.