മുംബൈ: മദ്യ ബ്രാന്റുകള്‍ക്ക് സ്ത്രീകളുടെ പേര് നല്കിയാല് മദ്യ വില്‍പ്പന വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന മഹാരാഷ്ട്രാ മന്ത്രിയുടെ പരാമര്‍ശം വിവാദമായി.സാത്പുര കോ ഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്റെ വിവാദ പരാമര്‍ശം.
‘മദ്യത്തിന്റെ പേരെന്താണെന്ന് ഞാന്‍ അന്വേഷിച്ചു. മഹാരാജ എന്നാണ് പേര്. പിന്നെ എങ്ങനെ കാര്യങ്ങള്‍ ശരിയാകും. പേര് മഹാറാണിയെന്ന് മാറ്റിയാല്‍ വില്‍പ്പന വര്‍ധിക്കും. ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയാണ്. സ്ത്രീകളുടെ പേര് നല്കിയാല് മദ്യത്തിന്റെപോലും വില്‍പ്പന വര്‍ധിക്കും. പുകയില ഉത്പന്നങ്ങളുടെ കാര്യവും ഇതുപോലെതന്നെ. പരീക്ഷിച്ചുനോക്കൂ. വില്‍പ്പന വര്ധിക്കുകതന്നെചെയ്യും’ – മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയ്ക്കെത്രെ എന്‍.സി.പിയുടെ വനിതാ വിഭാഗവും ആം ആദ്മി പാര്‍ട്ടിയും അടക്കമുള്ളവ രംഗത്തെത്തി. എന്‍.സി.പിയുടെ വനിതാ വിഭാഗം നാസിക്കില്‍ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രി മാപ്പ് പറയണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.