മേഘാലയ മുഖ്യമന്ത്രി തീവ്രവാദ സംഘടനയുടെ ഹിറ്റ്ലിസ്റ്റില്‍

0
43

Image result for mukul sangma
ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാങ്മ പ്രദേശിക തീവ്രവാദ സംഘടനയായ ഹിന്നീട്രെപ് നാഷണല്‍ ലിബറേഷന്‍ കൗണ്‍സിലിന്റെ (എച്ച്എന്‍എല്‍സി) ഹിറ്റ്ലിസ്റ്റില്‍. എച്ച്എന്‍എല്‍സിയുടെ വക്താവ് ഇക്കാര്യം അറിയിച്ചുകൊണ്ട് ഞായറാഴ്ച മാധ്യമങ്ങള്‍ക്കു ഇ-മെയില്‍ സന്ദേശം അയക്കുകയായിരുന്നു. സാങ്മയുടെ സ്വേഛാധിപത്യ പ്രവണത മാറ്റിയില്ലെങ്കില്‍ അദ്ദേഹം വെടിയുണ്ട ഏറ്റുവാങ്ങേണ്ടി വരുമെന്ന് സന്ദേശത്തില്‍ പറയുന്നു.

മുഖ്യമന്ത്രി സാങ്മയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണക്കാരന്‍ സംസ്ഥാനത്തെ ഗോത്രവര്‍ഗക്കാരുടെ സംരക്ഷണത്തിന് അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും എച്ച്എന്‍എല്‍സി കുറ്റപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നും സംഘടന അറിയിച്ചു.

മേഘാലയയില്‍ പ്രവര്‍ത്തിച്ചു വരുന്ന തീവ്രവാദി സംഘടനയാണ് എച്ച്എന്‍എല്‍സി. ഖാസി-ജയന്തിയ എന്നീ ആദിവാസി സമൂഹങ്ങളെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്. ഗാരോസ് പോലുള്ള പ്രബലമായ കുടിയേറ്റക്കാരെ മേഘാലയയില്‍ നിന്ന് ഒഴിവാക്കുകയാണ് ഇവരുടെ ലക്ഷ്യം.