യു.എസില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെയ്പ്; 26 പേര്‍ മരിച്ചു

0
40

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സസിലെ ഒരു ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെയ്പില്‍ 26 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കുമ്പോഴാണ് അക്രമി വെടിവെച്ചത്.

സാന്‍ അന്റോണിയോയ്ക്കു സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലാന്റ് സ്പ്രിങ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് സംഭവമുണ്ടായത്. ഡെവിന്‍ കെല്ലി എന്നയാളാണ് വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിനുശേഷം വാഹനത്തില്‍ രക്ഷപ്പെട്ട ഇയാളെ പിന്നീട് മറ്റൊരു സ്ഥലത്തുനിന്ന് മരിച്ച നിലയില്‍ കണ്ടെത്തി.