രാജീവ് വധം; ഉദയഭാനുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

0
37

തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഡ്വ.സി.പി. ഉദയഭാനുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. നാലുദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിട്ടുള്ളത്. ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തീരുമാനം പറയും. അതേസമയം, ഉദയഭാനു ചാലക്കുടി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.

ഇരിങ്ങാലക്കുട സബ്ജയിലില്‍ റിമാന്‍ഡിലാണ് ഉദയഭാനു. മൂന്നിടത്ത് ഭൂമി വാങ്ങാനാണ് അഭിഭാഷകന്‍ കരാര്‍ എഴുതിയിരുന്നത്. ഈ ഭൂമികളില്‍ അഭിഭാഷകനുമായി പൊലീസ് തെളിവെടുപ്പു നടത്തിയേക്കും. ഭൂമി ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ രാജീവിനെ തട്ടിക്കൊണ്ടുവന്നു ബന്ദിയാക്കിയപ്പോള്‍ കൊല്ലപ്പെട്ടെന്നാണ് കേസ്. ചോദിച്ച മിക്ക ചോദ്യങ്ങള്‍ക്കും ഉദയഭാനു വ്യക്തമായ ഉത്തരം നല്‍കിയില്ലെന്നാണ് പൊലീസ് പറയുന്നത്.

കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. കൂട്ടുപ്രതികളായ ആറു പേരും റിമാന്‍ഡില്‍ തുടരുകയാണ്.