സിറിയയില്‍ ചാവേറാക്രമണത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടു

0
34
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദമാസ്‌കസ്: സിറിയയിലെ കിഴക്കന്‍ പ്രവിശ്യയായ ദേര്‍ അല്‍ സോറില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് നടത്തിയ ചാവേറാക്രമണത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടും. 140 ലെറെ പേര്‍ക്ക് പരിക്കുണ്ട്.യൂഫ്രട്ടീസ് നദിക്കരയിലെ തെരുവിലാണ് ചാവേര്‍ കാര്‍ബോംബ് സ്‌ഫോടനം നടത്തിയത്.

കൊല്ലപ്പെട്ടവരില്‍ അധികവും പ്രശ്‌നബാധിത മേഖലയില്‍ നിന്നും അഭയം തേടിയെത്തിയവരാണ്.

ചാവേറാക്രമണ വാര്‍ത്ത പുറത്തു വന്നതോടെ നിരവധി പേര്‍ വീണ്ടും പലായനം ചെയ്ത് മരുഭൂമിയില്‍ അഭയം തേടിയതായി മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.