സൗദി രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

0
169

Image result for saudi prince mansour bin muqrin
റിയാദ്: യെമന്‍ അതിര്‍ത്തിക്കു സമീപമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടു. മുന്‍ കിരീടാവകാശി മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീല് അല്‍ സഊദിന്റെ മകനും അസിര്‍ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവര്‍ണറുമായ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ രാജകുമാരനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്.

അപകടത്തില്‍ നിരവധി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റുള്ളവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സൗദി ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍-ഇഖ്ബാരിയ്യയാണ് അപകടം റിപ്പോര്‍ട്ട് ചെയ്തത്. ഹൂതി വിമതരുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സൗദി-യെമന്‍ ദക്ഷിണ അതിര്‍ത്തിയില്‍ രാജകുമാരന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം നിരീക്ഷണം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

Image result for saudi prince mansour bin muqrin

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം രണ്ടു വര്‍ഷത്തിലധികമായി ഹൂതി വിമതരുമായി യെമനില്‍ യുദ്ധം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കിയുള്ള ഹൂതി വിമതരുടെ മിസൈലാക്രമണം സൗദി സേന തടഞ്ഞിരുന്നു.