കൊച്ചി: നടി അമല പോള്‍ വാടകയ്ക്ക് താമസിച്ചതായി വ്യാജരേഖ ഉണ്ടാക്കി ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത അതേ വിലാസത്തില്‍ മറ്റൊരു ബെന്‍സ് കാറും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായി കണ്ടെത്തി. പുതുച്ചേരിയിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലുള്ള ആറാം നമ്പര്‍ വീടിന്റെ അതേ വിലാസത്തില്‍ തന്നെയാണ് കണ്ണൂരില്‍ ഓടുന്ന മറ്റൊരു ബെന്‍സ് കാറും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കരാറുകാരനായ അഖില്‍ പി.വിയുടെ ഉടമസ്ഥതയിലുള്ള ഫാസ്റ്റ് ലൈന്‍ പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. താന്‍ മുകളിലത്തെ നിലയിലും അമല താഴത്തെ നിലയിലുമാണ് താമസമെന്നുമാണ് അഖില്‍ പറയുന്നത്. തനിയ്ക്ക് ഈ വിലാസത്തില്‍ വാടകക്കരാറും ജിഎസ്ടിയും വരെ ഉണ്ടെന്നും അഖില്‍ വെളിപ്പെടുത്തുന്നു.
അതേസമയം, ഇതുപോലെ പോലെ നിരവധി വാഹനങ്ങള്‍ പുതുച്ചേരിയിലെ ഒരേ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ നികുതി വെട്ടിച്ച് ഓടുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.