ഇന്ത്യ-ന്യൂസീലാന്‍ഡ് മത്സരം ആരംഭിച്ചു ഇന്ത്യക്ക് ബാറ്റിങ്

0
47

തിരുവനന്തപുരം: മലയാളികളെ നിരാശരാക്കിയില്ല ഇന്ത്യ-ന്യുസീലന്‍ഡ് മത്സരം ആരംഭിച്ചു.ഇന്ത്യ-ന്യൂസീലാന്‍ഡ്​ മൂന്നാം ട്വന്‍റി 20യില്‍ ടോസ്​ നേടിയ ന്യൂസിലന്‍ഡ്​ ഇന്ത്യ​യെ ബാറ്റിങിനയച്ചു. മഴമൂലം മല്‍സരം എട്ട്​ ഒാവറാക്കി ചുരുക്കിയിട്ടുണ്ട്​

കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ്ബില്‍ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണിത്. തിരുവനന്തപുരത്ത് അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം നടന്നത് 1988-ലാണ്. അന്ന് വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയെ നയിച്ച രവിശാസ്ത്രി ഇന്ന് ടീമിന്റെ മുഖ്യപരിശീലകനാണ്.