ഗാസിയാബാദ്: ഡല്‍ഹിക്കുപിന്നാലെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും അന്തരീക്ഷമലിനീകരണം രൂക്ഷമാകുന്നു. അന്തരീക്ഷമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റ് കോടതി പ്രദേശത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ചയും വ്യാഴാഴ്ചയും അടച്ചിടാന്‍ നിര്‍ദേശിച്ചു.
വായു മലിനീകരണം രൂക്ഷമായതോടെ എട്ട് ഫാക്ടറികളും അടച്ചു. റോഡുകളില്‍ വെള്ളം തളിച്ച് പൊടിയടക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വായു ഗുണനിലവാര സൂചിക പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരമാണ് നിലവില്‍ ഗാസിയാബാദ്.