കമലിന്റെ രാഷ്ട്രീയ പ്രവേശനം ഇപ്പോഴില്ല; പകരം പുതിയ മൊബൈല്‍ ആപ്പ്

0
37

Image result for kamal hassan
ചെന്നൈ: അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി രാഷ്ട്രീയ പ്രവേശനം ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ലെന്ന് വ്യക്തമാക്കി നടന്‍ കമല്‍ഹാസന്‍. എന്നാല്‍ ജനങ്ങളുമായി സംവദിക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമല്‍. 63-ാം പിറന്നാള്‍ ദിനത്തില്‍ നടത്തിയ ചടങ്ങിലാണ് കമല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച് പ്രശ്‌നങ്ങള്‍ പഠിക്കാനാണ് മൊബൈല്‍ ആപ്ലിക്കേഷനെന്ന് കമല്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ശരിയായ രാഷ്ട്രീയ ചിന്താഗതിയുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അഴിമതി നടക്കുമ്പോള്‍ ജനങ്ങള്‍ക്ക് സംസാരിക്കാനുളള വേദിയായി ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ പോരാടുന്നവര്‍ക്ക് ഈ ആപ്ലിക്കേഷന്‍ വഴി വിവരങ്ങള്‍ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന ജനുവരിയോടെ ‘മയ്യം വിസില്‍’ എന്ന മൊബൈല്‍ ആപ്പ് പുറത്തിറങ്ങും.

Actor Kamal Hassan visits medical camp. Courtesy: ANI news

അതേസമയം, രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കില്‍ താഴെത്തട്ടിലിറങ്ങി ഇനിയും ചിലകാര്യങ്ങള്‍ കൂടി മനസ്സിലാക്കണമെന്നും അതിനായി ചര്‍ച്ചകളും വിലയിരുത്തലുകളും നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്ത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ പദ്ധതിയുണ്ടെന്ന് പറഞ്ഞ കമല്‍ പാര്‍ട്ടി പ്രഖ്യാപാനം അധികം വൈകാതെ ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.