കമല്‍ഹാസന് ഇന്ന് 63ാം പിറന്നാള്‍

0
30

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 63ാം പിറന്നാള്‍. പിറന്നാള്‍ ദിനമായ ഇന്ന് രാഷ്ട്രീയപ്രവേശത്തെക്കുറിച്ച്‌ സുപ്രധാന പ്രഖ്യാപനം നടത്താനൊരുങ്ങുകയാണ് അദ്ദേഹം . പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നത് ഏകദേശം ഉറപ്പായതിനാല്‍ ഇത്തവണ ആരാധകര്‍ക്കിടയില്‍ മുന്‍പില്ലാത്ത ആവേശമാണ്.

ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാത്ത പിറന്നാളാകും ഇന്നത്തേതെന്ന് കമല്‍ പ്രഖ്യാപിച്ചിരുന്നു.

ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാനും സംവദിക്കാനുമുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ കമലഹാസന്‍ ഇന്ന് പുറത്തിറക്കും.

കമല്‍ എന്തെല്ലാം പ്രഖ്യാപനങ്ങളാകും ചൊവ്വാഴ്ച നടത്തുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ആരാധകരുടെ സമ്മേളനത്തില്‍ രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി പ്രഖ്യാപനം വൈകുമെന്നാണ് സൂചന.