ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ഒരു സൈനികന് വീരമൃത്യു. കശ്മീരിലെ പുല്‍വാമയില്‍ ഇന്നലെ വൈകിട്ടോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥനായ ലാന്‍സ് നായിക് വ്രഹ്മപല് സിങ്ങാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ രണ്ട് സൈനികര്‍ക്കും ഒരു നാട്ടുകാരനും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ അനന്തിരവന് തല്‍ഹ റാഷിദാണെന്ന് തിരിച്ചറിഞ്ഞു. ജയ്ഷെ ഡിവിഷണല്‍ കമാന്‍ഡര്‍ മുഹമ്മദ് ഭായ്, വസീം എന്നിവരാണ് സൈന്യം വധിച്ച മറ്റ് രണ്ടുപേര്‍. ഇവരില്‍ നിന്ന് തോക്കുകളും വെടിമരുന്നും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം പൊലീസ് പെട്രോളിംഗ് വാഹനത്തിന് നേരെ ആക്രമണം നടത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി.