തോമസ് ചാണ്ടിക്കെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്ന് ചെന്നിത്തല

0
36


തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെ നിയമപരമായി മോന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കുന്നതിന്റെ നിയമവശം പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഗെയ്ല്‍ പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മുക്കത്തെ സമരം സര്‍ക്കാര്‍ സൃഷ്ടിയാണെന്നും ഈ സമരം ഏറ്റെടുക്കുമെന്ന് യുഡിഎഫ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് പദ്ധതിയെ എതിര്‍ത്തിട്ടില്ലെന്ന് പറഞ്ഞ ചെന്നിത്തല വികസന വിരോധിയെന്ന് പിണറായി ഉദ്ദേശിച്ചത് വി.എസ്.അച്യുതാനന്ദനെയാവാമെന്നും കൂട്ടിച്ചേര്‍ത്തു.

കൂടാതെ സോളാര്‍ റിപ്പോര്‍ട്ടിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ചെന്നിത്തല അറിയിച്ചു. ജഡ്ജിമാരുടെ നിയമോപദേശം എങ്ങനെ കിട്ടുമെന്ന കാര്യം തനിക്കറിയാമെന്നും ചെന്നിത്തല പ്രതികരിച്ചു.