തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: നിലപാട് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് റവ്യൂ മന്ത്രി

0
84

Image result for thomas chandy and e chandrasekharan

തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച് നിലപാട് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. തന്റെ നിലപാട് മുഖ്യ മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ആരോപണങ്ങളിലും കണ്ടെത്തലുകളിലും നിയമോപദേശം വൈകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമോപദേശം ലഭിച്ച ശേഷമായിരിക്കും ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള നടപടിയെന്നും ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മന്ത്രി നിയമോപദേശം തേടാനൊരുങ്ങുന്നത്. തോമസ് ചാണ്ടിയുടെ കയ്യേറ്റം നെല്‍വയല്‍ തണ്ണീര്‍തട നിയമം അട്ടിമറിച്ചാണെന്ന് കളക്ടറുടെ അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, തോമസ് ചാണ്ടിചക്കെതിരെ തൃശൂര്‍ സ്വദേശി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പിന്മാറി. ആക്ടിംങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് പിന്മാറിയത്. മറ്റൊരു ബഞ്ച് കേസ് പരിഗണിക്കും.