ദില്ലിയിലെ എടിഎമ്മില്‍ നിന്നും യുവാവിന് ലഭിച്ചത് കള്ളനോട്ട്

0
53


ദില്ലി:കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് നോട്ട് നിരോധനം മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. നോട്ട് നിരോധന തീരുമാനത്തിന് നവംബര്‍ എട്ടിന് ഒരു വര്‍ഷം തികയുകയാണ്. അപ്പോഴാണ് എടിഎം മെഷീനില്‍ നിന്ന് വരെ കള്ളനോട്ട് കിട്ടിത്തുടങ്ങിയിരിക്കുന്നത്.

ദില്ലിയിലാണ് സംഭവം. ഷഹീന്‍ ബാഗ് സ്വദേശിയായ മുഹമ്മദ് ശബാദിനാണ് എടിഎം മെഷീനില്‍ നിന്നും കള്ളനോട്ട് ലഭിച്ചിരിക്കുന്നത്.

പതിനായിരം രൂപയായിരുന്നു എടിഎമ്മില്‍ നിന്നും മുഹമ്മദ് ശബാദ് പിന്‍വലിച്ചത്.
അക്കൂട്ടത്തില്‍ പുറത്ത് വന്ന രണ്ടായിരം രൂപയുടെ നോട്ടായിരുന്നു കള്ളനോട്ട്. തുടര്‍ന്ന് ശബാദ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശബാദിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.