നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

0
28

Related image
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ്. രണ്ടു ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ചില സാങ്കേതിക കാര്യങ്ങള്‍ പരിഹരിക്കാനുള്ളതുകൊണ്ടാണു കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റപത്രത്തിന്റെ കരട് ബെഹ്‌റ പരിശോധിച്ചു വരികയാണ്.

ചില സാക്ഷികള്‍ കോടതിയില്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റിപ്പറഞ്ഞിരുന്നു. ഇതാണിപ്പോള്‍ അന്വേഷണസംഘത്തെ വട്ടം കറക്കുന്നത്. ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാടുകൂടി തീരുമാനിച്ചിട്ടാകും കുറ്റപത്രം നല്‍കുക.