മഴ കുറഞ്ഞു; ഇന്ത്യ – ന്യൂസീലാന്‍ഡ് ടീമുകള്‍ സ്‌റ്റേഡിയത്തില്‍ എത്തി

0
35


തിരുവനന്തപുരം: ഇന്ത്യ – ന്യൂസീലാന്‍ഡ് ട്വന്റി-20 മത്സരം ആരംഭിക്കുന്നതിന് മുമ്പായാണ് തിരുവനന്തപുരത്ത് കനത്ത മഴയെത്തിയത്. ഇപ്പോള്‍ മഴക്ക് ശമനം വന്നിരിക്കുകയാണ്. ഇതോടെ മൈതാനം ഉണക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും ഒരു മണിക്കൂറിലേറെയായി കനത്ത മഴയായിരുന്നു.

ഈ മഴയിലും മല്‍സരം നടക്കുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ആരാധര്‍ .സ്റ്റേഡിയത്തില്‍ പകുതിയിലേറെ കാണികള്‍ നിറഞ്ഞു കഴിഞ്ഞു. . മത്സരത്തിനായി ഇരു ടീമുകളും സ്റ്റേഡിയത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്

കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ്ബില്‍ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണിത്. തിരുവനന്തപുരത്ത് അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം നടന്നത് 1988-ലാണ്. അന്ന് വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയെ നയിച്ച രവിശാസ്ത്രി ഇന്ന് ടീമിന്റെ മുഖ്യപരിശീലകനാണ്.
രാത്രി ഏഴിനാണ് മല്‍സരം തുടങ്ങേണ്ടത്.

ഗ്രീന്‍ഫീല്‍ഡിലെ ഡ്രെയ്നേജ് സംവിധാനം പെട്ടെന്ന് പിച്ചും മൈതാനവും ഉണക്കിയെടുക്കാന്‍ സഹായിക്കുന്നതാണ്. മഴ തുടര്‍ന്നാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കി മല്‍സരം നടത്താനുള്ള സാധ്യതയും നിലനിന്നിരുന്നു.ഉച്ചകഴിഞ്ഞ് മഴ പെയ്യുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.