മേരികോം ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

0
47

Related image
ഹോചിമിന്‍ സിറ്റി: ഇന്ത്യന്‍ ബോക്‌സിങ് താരം മേരി കോം ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തി. ഫൈനലില്‍ ജപ്പാന്റെ ടബാസ കൊമുറയെ (5-0) ആണ് മേരി കോം പരാജയപ്പെടുത്തിയത്. ആറാം തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന മേരികോമിന്റെ അഞ്ചാം ഫൈനലാണിത്.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചാല്‍ 48 കിലോഗ്രാം വിഭാഗത്തില്‍ മേരികോമിന്റെ ആദ്യ ഏഷ്യന്‍ സ്വര്‍ണമെഡലാകും ഇത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മേരികോം 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്നത്.