വാഹന രജിസ്‌ട്രേഷന്‍ വിവാദം: അമലാ പോളിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

0
75

Image result for amala paul car issue കൊച്ചി: പുതുച്ചേരിയില്‍ വ്യാജ രേഖയുണ്ടാക്കി ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടി അമലാ പോളിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മ്മിതാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ്. നവംബര്‍ പത്തിനകം നേരിട്ട് ഹാജരായി വിശദമായ മറുപടി നല്‍കുകയോ, നികുതി അടയ്ക്കുകയോ വേണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടിയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരാഴ്ച മുന്‍പാണ് വാടകച്ചീട്ട് ഉണ്ടാക്കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തേ മോട്ടോര്‍ വാഹന വകുപ്പ് അമലാ പോളിന് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിനൊപ്പം വിശദമായ ചോദ്യാവലിയും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അലലാ പോള്‍ അഭിഭാഷകന്‍ മുഖേന വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാജരാക്കി. ഈ രേഖകളിലാണ് കൃത്രിമം നടന്നതായി വ്യക്തമായിട്ടുള്ളത്. ഇത്തരത്തില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായും സൂചകളുണ്ട്.

തനിയ്ക്ക് ഇന്ത്യയിലെവിടെയും വസ്തുക്കള്‍ വാങ്ങാന്‍ അവകാശമുണ്ടെന്നും തന്നെ അനാവശ്യമായി ആക്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അമല ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട 20 ലക്ഷത്തോളം രൂപയാണ് വെട്ടിച്ചിരിക്കുന്നത്.

ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ വിലാസത്തില്‍ വാടക ചീട്ട് ഉണ്ടാക്കി നല്‍കിയിരുന്നതായും വ്യക്തമാണ്. എന്നാല്‍ ഈ വിലാസത്തില്‍ അവര്‍ താമസിച്ചിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പത്താം തീയതിക്കുള്ളില്‍ വിശദമായ മറുപടി നല്‍കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.