തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ തുടരന്വേഷണമാകാമെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം. മുന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റില് അരിജിത്ത് പാസായത്താണ് നിയമോപദേശം നല്‍കിയത്.
നവംബര്‍ ഒമ്പതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കാന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്റെ ചില നിഗമനങ്ങള്‍ ടേംസ് ഓഫ് റഫറന്‍സിന് പുറത്താണെന്ന് വിലയിരുത്തിയാണ് റിപ്പോര്‍ട്ടിനെക്കുറിച്ച് വീണ്ടും നിയമോപദേശം തേടാന്‍ മന്ത്രിസഭ തീരുമാനിച്ചത്.