സ്‌കൂളിലേക്ക് കാര്‍ ഇടിച്ചു കയറി; രണ്ട് കുട്ടികള്‍ മരിച്ചു

0
45

സിഡ്നി: സിഡ്നിയില്‍ സ്‌കൂളിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു കുട്ടികള്‍ മരിച്ചു. 9 കുട്ടികള്‍ക്ക് പരിക്കേറ്റു. ബാങ്ക്സിയ റോഡ് പ്രൈമറി സ്‌കൂളിലെ ക്ലാസ് മുറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. എട്ടു വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റ രണ്ട് ആണ്‍കുട്ടികളുടെ നില ഗുരുതരമാണ്.

സംഭവത്തില്‍ കാര്‍ ഓടിച്ച മധ്യവയസ്‌കയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. യുവതിയെ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴ് വയസിനും പതിനൊന്ന് വയസിനുമിടയിലുള്ള 24 കുട്ടികളും ഒരു അധ്യാപികയുമാണ് അപകടസമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്.