സ്‌കൂള്‍ ബസ് മറിഞ്ഞ് 2 കുട്ടികള്‍ക്ക് പരിക്ക്

0
41

വെഞ്ഞാറമൂട്: കൂനന്‍വേങ്ങയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 2 കുട്ടികള്‍ക്ക് പരിക്ക്. ആനക്കുഴി പബ്ലിക് മോഡല്‍ സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. 23 കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസ് പൈപ്പ് ലൈനെടുക്കാനായി ഇട്ടിരുന്ന കുഴിക്കരികിലെ മണ്‍കൂനയില്‍ തട്ടിയാണ് മറിഞ്ഞത്. ഇന്ന് രാവിലെ 8.10നാണ് സംഭവം. പരിക്ക് പറ്റിയ കുട്ടികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.