അഫ്ഗാന്‍ ചാനലിനു നേര്‍ക്ക് ഐഎസ് ഭീകരാക്രമണം; തൊട്ടുപിന്നാലെ സംപ്രേക്ഷണം പുനരാരംഭിച്ച് ചാനല്‍

0
54


കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഷംഷാദ് ടെലിവിഷന്‍ ചാനല്‍ ആസ്ഥാനത്ത് ഐഎസ് ഭീകരാക്രമണം. ഭീകരാക്രമണം അവസാനിച്ചതിനു തൊട്ടുപിന്നാലെ ചാനല്‍ സംപ്രേഷണം പുനരാരംഭിക്കുകയും ഭീകരര്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

5 killed as terrorists barge into Afghan TV station in Kabul

അഫ്ഗാനിസ്ഥാനിലെ ഷംഷാദ് എന്ന ടെലിവിഷന്‍ ചാനല്‍ ആസ്ഥാനത്താണ് ഐഎസ് ഭീകരാക്രമണം നടത്തിയത്. ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും ഇരുപതിലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്.

Afghan security personnel rescue a man from the Shamshad TV compound after an attack in Kabul, Nov. 7, 2017.

പൊലീസ് വേഷത്തിലെത്തിയാണ് ഭീകര്‍ ആക്രമണം നടത്തിയത്. ചാവേറുകളിലൊരാള്‍ സ്വയം സ്‌ഫോടനം നടത്തുകയും മറ്റൊരാള്‍ അകത്തു കടന്നു ജീവനക്കാര്‍ക്കു നേരെ നിറയൊഴിക്കുകയുമായിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട ആക്രമണത്തിനൊടുവില്‍ അഫ്ഗാന്‍ സേന ഭീകരരെ തുരത്തി.

Bomb, gun attack on Afghan TV station

ആക്രമണത്തിനു തൊട്ടുപിന്നാലെ മുറിവേറ്റ കൈ കെട്ടിവച്ചുകൊണ്ട് സ്‌ക്രീനിലെത്തിയ അവതാരകന്‍ ഭീകരാക്രമണം അവസാനിച്ചതായി ലോകത്തെ അറിയിച്ചു. ”ആക്രമണം അവസാനിച്ചു. ഞങ്ങളെല്ലാം തിരിച്ചെത്തി. എല്ലാ മാധ്യമപ്രവര്‍ത്തകരും സഹപ്രവര്‍ത്തകരും ജോലി പുനരാരംഭിച്ചു.” ഇതായിരുന്നു അവതാരകന്റെ വാക്കുകള്‍. മാധ്യമ സ്വാതന്ത്ര്യത്തിനുനേര്‍ക്കുള്ള ആക്രമണമാണിതെന്നും ആര്‍ക്കും തങ്ങളെ നിശ്ശബ്ദരാക്കാനാവില്ലെന്നും ചാനല്‍ ന്യൂസ് ഡയറക്ടര്‍ ആബിദ് ഇഹ്‌സാസ് പറഞ്ഞു.