ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോമിന് സ്വര്‍ണം

0
44

Related image
ഹോചിമിന്‍ സിറ്റി: ഇന്ത്യന്‍ ബോക്‌സിങ് താരം മേരി കോം ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി. ഫൈനലില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ ആണ് മേരി കോം പരാജയപ്പെടുത്തിയത്. അഞ്ച് തവണ ലോകചാമ്പ്യനായിരുന്ന മേരി കോമിന്റെ ഏകപക്ഷീയ വിജയമായിരുന്നു ഫൈനലിലേത്.

ആറാം തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന മേരികോമിന്റെ അഞ്ചാം സ്വര്‍ണ നേട്ടമാണിത്. കൂടാതെ 48 കിലോഗ്രാം വിഭാഗത്തില്‍ മേരികോമിന്റെ ആദ്യ ഏഷ്യന്‍ സ്വര്‍ണമെഡല്‍ നേട്ടവുമാണിത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മേരി കോം 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്നത്. നിലവില്‍ രാജ്യസഭാ എം.പി കൂടിയാണ് മേരി കോം.