ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

0
54

Image result for sensex down
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 151.95 പോയന്റ് താഴ്ന്ന് 33,218.81 ലും നിഫ്റ്റി 47 പോയന്റ് താഴ്ന്ന് 10,303.20 ആണ് വ്യാപാരം അവസാനിപ്പിച്ചത്.

മൂന്ന് വന്‍കിട നിക്ഷേപകര്‍ ഭാരതി എയര്‍ടെലിന്റെ ഓഹരി വിറ്റഴിച്ചത് സൂചികകളെ ബാധിച്ചു. ബിഎസ്ഇയിലെ 1,711 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1,037 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

ഏഷ്യന്‍ പെയിന്റ്സ്, സിപ്ല, സണ്‍ ഫാര്‍മ, ടിസിഎസ്, ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, വിപ്രോ, ഐടിസി തുടങ്ങിയവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ലുപിന്‍, റിലിയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.